മലപ്പുറം : നമ്മുടെ നാടിൻ്റെ ഫുട്ബാൾ സംസ്‌കാരം അന്താരാഷ്ട്ര
നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യം വെച്ച് രൂപം നല്കിയ മലപ്പുറം ഫുട്ബാൾ ക്ലബ്ബിൻ്റെ ഔപചാരിക ഉദ്ഘാടനം നിപ്പ പ്രോട്ടോകോൾ മാനിച്ചു മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി അറിയിച്ചു. ജൂലൈ 26 വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ എം.എ യൂസുഫലി ഉദ്ഘാടനം നിർവഹിക്കേണ്ട പരിപാടി ആഗസ്റ്റിലേക്കാണ് മാറ്റിയത്. എം.എ യൂസുഫലി തന്നെ ആയിരിക്കും ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്യുക. പരിപാടിക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും നിപ്പ പ്രോട്ടോകാൾ അനുസരിക്കേണ്ടത് നാടിൻ്റെ ആവശ്യമായിരുന്നതിനാലാണ് പരിപാടി മാറ്റി വെക്കുന്നതെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു