നിപ സ്ഥിരീകരിച്ച മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനഞ്ചുകാരന്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. കുട്ടിക്ക് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. മെഡി.കോളജിെല വെന്റിലേറ്ററിലായിരുന്നു കുട്ടി. 10 ദിവസം മുന്‍പ് പനി ബാധിച്ചാണ് കുട്ടി ചികില്‍സയ്ക്ക് എത്തിയത്. ചികിത്സയ്ക്കായി ഓസ്ട്രേലിയയിൽ നിന്ന് മോണോക്ലോണല്‍ ആന്‍റിബോഡിയെന്ന മരുന്ന് നല്‍കും മുന്‍പാണ് മരണം സംഭവിച്ചത്.