Homeമലപ്പുറംമഞ്ചേരിയിൽ എസ്‌ഡി‌പിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എൻഐഎ റെയ്‌ഡ്; നാല് പേര്‍ കസ്റ്റഡിയിൽ

മഞ്ചേരിയിൽ എസ്‌ഡി‌പിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എൻഐഎ റെയ്‌ഡ്; നാല് പേര്‍ കസ്റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവർത്തകരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്.പുലർച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എൻ ഐ എ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂർത്തിയാക്കി. നാല് വിടുകളില്‍ നിന്ന് ഓരോരുത്തരെ വീതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്‌തിട്ടില്ലെന്ന് ബോദ്ധ്യമായാല്‍ വിട്ടയയ്‌ക്കുമെന്നുമാണ് എൻ ഐ എ ഉദ്യോഗസ്ഥർ ഇവരുടെ വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലായവരില്‍ ഒരാള്‍ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. രണ്ട് പേർ സ്വർണപ്പണിക്കാരാണ്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -