തിരൂർ: സർക്കാർ ജീവനക്കാരും അധ്യാപകരും ഈ മാസം 24 ന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുവാൻ കേരള എൻ ജി ഒ അസോസിയേഷൻ തിരൂർ ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ആറ് ഗഡു ക്ഷാമബത്ത അനുവദിക്കുക, സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി (മെഡി സെപ്പ്) യിലെ അപാകതകൾ പരിഹരിക്കുക,, 2019 ലെ ശമ്പള പരിഷ്ക്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി.ദിനേഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ജോപ്പി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.വിഷ്ണുദാസ്, സെക്രട്ടറി സുനിൽ കാരക്കോട്, എ.പി.സുരേഷ് കുമാർ.സി. പ്രേമൻ, എ.പി. പ്രശോഭ്, കെ.എം സുനിൽകുമാർ , പി.സുമിത്ര എ.പി. സുധ. എന്നിവർ സംസാരിച്ചു. കെ.സുരേഷ് ബാബു സ്വാഗതവും ഷാഫി.പി നന്ദിയും പറഞ്ഞു. സ്ഥലം മാറി പോകുന്ന ബ്രാഞ്ച് സെക്രട്ടറി പി.ജസ്റ്റിൻ പ്രദീപിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.