തിരൂർ: തിരൂർകാർക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം സമ്മാനിച്ച് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. നെസ്റ്റോ ഡയറക്ടർമാരായ മുനീർ പള്ളോള്ളത്തിൽ , കെ.പി ആസിഫ്, ഇസ്മാഈൽ, ജനറൽ മാനേജർ സനോജ് സി.വി, ഫിനാൻസ് ഹെഡ് കുഞ്ഞബ്ദുള്ള, മാർക്കറ്റിംഗ് മാനേജർ നിഷാദ് പി.ജി എന്നിവർ ചേർന്നാണ് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് നാടിന് സമർപ്പിച്ചത്.
ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാവിധ ഉത്പ്പന്നങ്ങളുമായാണ് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് തിരൂരിൽ തുറന്ന് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായ് 126 ഷോറോമുകൾ ഉള്ള കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ
നെസ്റ്റോ ഗ്രൂപ്പിൻ്റെ പത്താമത് ഷോറൂമാണ് തിരൂർ പൂങ്ങോട്ടുകുളത്ത് പ്രവർത്തനം ആരംഭിച്ചത്.
കുറഞ്ഞ ചിലവിൽ കൂടുതൽ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റീജിയണൽ ഫിനാൻസ് ഹെഡ് കുഞ്ഞബ്ദുളള പറഞ്ഞു.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകൾ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഫിഷ്, മീറ്റ്, വെജിറ്റബിൾസ്, ഫ്രൂട്സ്, ക്രോക്കറി, ഡ്രിങ്ക്സ് എന്നുവേണ്ട ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കി ഉപഭോക്താക്കൾക്ക് ഇന്റർനാഷണൽ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയാണ് നെസ്റ്റൊ .
എല്ലാം ഒരു കുടക്കീഴിലൊരുക്കി വമ്പൻ ഷോപ്പിംഗ് വിസ്മയം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് നെസ്റ്റോയുടെ കടന്നുവരവ്. മൂന്ന് നിലകളിലായി ഒന്നരലക്ഷം വിസ്തൃതിയുള്ള നെസ്റ്റോ ഹൈപ്പർമാർക്കറ്റിൻ്റെ മുഖ്യ ആകർഷണം നെസ്റ്റോ ഫാഷൻ ആണ്.
ഇന്ത്യയിലെ രണ്ടാമത്തെ നെസ്റ്റോ ഫാഷൻ സ്റ്റോർ കൂടിയാണ് തിരൂർ നെസ്റ്റോയിൽ ഓപ്പണായിരിക്കുന്നത്. കുട്ടികൾക്കും യുവാക്കൾക്കും ഇണങ്ങുന്ന ലോകോത്തര ബ്രാൻഡഡ് നിലവാരമുള്ള വസ്ത്രങ്ങളുടെ പുത്തൻശേഖരം നെസ്റ്റോ ഫാഷനിലുണ്ട്. അതും മിതമായ നിരക്കിൽ. ഗാർമെൻ്റ്സ്, ജുവലറി , ഫൂട്ട് വെയർ, വാച്ച് & ക്ലോക്ക്സ് എന്നീ സെക്ഷനുകളായാണ് നെസ്റ്റോ ഫാഷൻ സജ്ജീകരിച്ചിട്ടുള്ളത്.