മഞ്ചേരി: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയതിന് എക്സൈസ് സംഘം അറസ്റ്റ് ചെയ്ത വളവന്നൂർ കോട്ടയിൽ വീട്ടിൽ റഫീഖിന് (40) മഞ്ചേരി എൻ.ഡി.പി.എസ് കോടതി രണ്ടുവർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂർ ജഡ്ഡി ടി.ജി. വർഗീസ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം ആറു മാസത്തെ അധിക തടവ് അ നുഭവിക്കണമെന്നും കോടതി വിധിച്ചു. 2018 മാർച്ച് 18ന് തിരുനാവായ പല്ലാർ വൈരങ്കോട് ജങ്ഷന് സമീപത്തു നിന്നാണ് പ്രതിയെ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും പിടികൂടിയത്. പ്രതി ഓടിച്ച ഓട്ടോറിക്ഷയിൽ നിന്നും 2.1 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. പ്രോസി ക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. സുരേഷ് ഹാജരായി. പ്രതി യെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.