തൃത്താല: താൻ പൊന്നാനിയുടെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാൽ, കേരളത്തിലെ ആയുർവേദ പാരമ്പര്യത്തിന്റെ ഈറ്റില്ലമായ തൃത്താലയും, തിരൂരിന്റെ സാംസ്‌കാരിക സാഹിത്യ പാരമ്പര്യവും കോർത്തിണക്കി ഒരു സാംസ്കാരിക ടൂറിസം സർക്യൂട്ട് രൂപീകരിക്കുമെന്ന് എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: നിവേദിത സുബ്രഹ്മണ്യൻ.
ആയുർവേദ രംഗത്തെ ആധുനിക ഗവേഷണ കേന്ദ്രങ്ങൾ അടക്കമുള്ള സംവിധാനങ്ങളിൽ ഇതിൽ ഉൾപ്പെടുത്തിയായിരിക്കും പദ്ധതി. നിളാ തീരത്തെ കേരളീയ പാരമ്പര്യ സ്രോതസ്സുകളെ പുനരുജ്ജീവിപ്പിച്ചുകൊണ്ടാവും പദ്ധതി നടപ്പിലാക്കുക. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസം മാതൃകയാക്കി, തവനൂർ കേളപ്പജി റൂറൽ ഇൻസ്റ്റ്യൂട്ടിന്റെ മാതൃകയിൽ, സംഗീതം, വൈദ്യം, വാദ്യം തുടങ്ങി ഓരോ രംഗത്തും ഇത്തരം സ്ഥാപനങ്ങൾ രൂപീകരിക്കുമെന്നും നിവേദിത വ്യക്തമാക്കി.
തിരുനാവായ, തിരൂർ എന്നീ സാംസ്കാരിക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയായിരിക്കും പദ്ധതിനടപ്പിലാക്കുക. ആയുർവേദത്തിന്റെ ആഗോള സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തുമെന്നും എൻഡി എ സ്ഥാനാർത്ഥി വ്യക്തമാക്കി. തൃത്താലയിൽ നടന്ന തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ മേഖലയിലെ വിവിധ ആയുർവേദ ആശുപത്രികളിൽ സന്ദർശനം നടത്തിയ നിവേദിത സുബ്രഹ്മണ്യൻ, ആയുർവേദ സർക്യൂട് പദ്ധതിയെ ക്കുറിച്ച് വിവിധ ആയുർവേദാചാര്യന്മാരുമായും ചർച്ച നടത്തി. പതിറ്റാണ്ടുകളായി ബാല ചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന , ആയുർവ്വേദാചാര്യൻ എം ഗംഗാധരൻ വൈദ്യരുടെ വീട്ടിൽ എത്തി അനുഗ്രഹം തേടി. മേഴത്തൂരിലെ ഡോ. കെ. വി. വിജയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ മെഡിക്കൽ സയൻസിൽ സന്ദർശനം നടത്തി. തുടർന്ന് KEVEES ഫാക്റ്ററിയും സന്ദർശിച്ചു. കൂറ്റനാട് അഷ്ടാംഗം ആയൂർവേദ ചികിത്സാലയത്തിൽ എത്തി ഡോക്ടർമാരും ജീവനക്കാരുമായി സംവദിച്ചു. ആയൂർവേദ രംഗത്ത് ഇത്രയധികം പാരമ്പര്യമുള്ള പൊന്നാനിയുടെ വികസന സാധ്യതകൾ അനന്തമാണ്. എന്നാൽ ഇടത് വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും പൊന്നാനിക്ക് അവഗണന മാത്രമാണ് ലഭിച്ചത്. മാറ്റത്തിനായി പൊന്നാനിയിലെ ജനങ്ങൾ ഇത്തവണ മോദി സർക്കാരിനൊപ്പം ശക്തമായി നിലകൊള്ളണമെന്നും അഡ്വക്കറ്റ് നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു വ്യക്തമാക്കി.
അഗ്നിഹോത്രിയും പാക്കനാരും ഉൾപ്പെടുന്ന പറയിപെറ്റ പന്തിരുകുലത്തിന്റെ നാടായ തൃത്താലയിൽ നിന്ന് രാവിലെ 8 മണിക്കാണ് സ്ഥാനാർത്ഥി പ്രചരണം ആരംഭിച്ചത്. പാക്കനാർ ക്ഷേത്രത്തിലും ശ്രീ യജ്ഞേശ്വരം ക്ഷേത്രത്തിലും, തൃത്താല മഹാശിവക്ഷേത്രത്തിലും ദർശനം നടത്തി. സാമൂഹ്യ സമരസതയുടെ സന്ദേശം നൽകുന്നതാണ് പാക്കനാർ കഥകളെന്ന് സ്ഥാനാർത്ഥി അഭിപ്രായപ്പെട്ടു. തുടർന്ന് പാക്കനാർ കോളനിയിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു.
പെരിങ്ങോട് ഖാദി ഗ്രാമ വ്യവസായ അസോസിയേഷനിലെ അമ്പതോളം വനിത തൊഴിലാളികൾക്കൊപ്പവും സ്ഥാനാർത്ഥി സമയം ചെലവഴിച്ചു. ഖാദി മേഖലയിലെ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു. പരമ്പരാഗത വ്യവസായമായ ഖാദി മേഖലയെ തകർക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും,ഈ മേഖലയിലെ തൊഴിലാളികൾ ചുണ്ടികാട്ടിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആവശ്യമായ’ ഇടപെടലുകൾ നടത്തുമെന്നും അഡ്വ. നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.
വിവിധ മേഖലകളിലെ പ്രമുഖരെ സന്ദർശിച്ചും , കുടുംബ സംഗമങ്ങളിൽ പങ്കെടുത്തും രണ്ടാം ഘട്ടത്തിലെ പ്രചരണ പരിപാടികൾ സജീവമാക്കുകയാണ് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ.സ്ഥാനാർത്ഥിക്കൊപ്പം ബി ജെ പി ദേശീയ സമിതി അംഗം വി.രാമൻകുട്ടി, തൃത്താല മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ മേഴത്തൂർ, ജന.സെക്രട്ടറിമാരായ അഡ്വ, കെ.വി.മനോജ്, കെ.കൃഷ്ണദാസ്, നാ ഗലശ്ശേരി ഗ്രാമപഞ്ചായത്തംഗം കെ.ഷീബ, തൃത്താല മണ്ഡലം ഭാരവാഹികളായ പി ഭാസ്ക്കരൻ, വിശ്വംഭരൻ, വി.ധർമ്മരാജൻ, എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു