മലപ്പുറം: എൻ.ഡി.എ പൊന്നാനി സ്ഥനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി മലപ്പുറം അഡീ. ജില്ലാ മജിസ്ട്രേറ്റിനാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് പത്രിക നൽകിയത്. സ്ഥാനാർത്ഥിക്കൊപ്പം ബി ജെ പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം നിർമ്മലാ കുട്ടിക്കൃഷ്ണൻ, ബിജെപി ലീഗൽ സെൽ ജില്ലകൺവീനർ അഡ്വ. എം.കെ.ജയശങ്കർ, ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസി.ശിവദാസ് കുറ്റിയിൽ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു