തിരൂർ: എൻഡിഎ പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷമാണ് സ്ഥാനാർഥി അഡ്വ: നിവേദിതാ സുബ്രഹ്മണ്യൻ പര്യടനം ആരംഭിച്ചത്. യോഗത്തിൽ ബിജെപിയുടെ ആദ്യകാല നേതാക്കളും മുതിർന്ന പ്രവർത്തകരും സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നു.
നരേന്ദ്രമോഡി നടപ്പിലാക്കുന്ന വികസന വികസന പ്രവർത്തനങ്ങളിലൂന്നി രണ്ടാംഘട്ട പ്രചാരണം ശക്തമാക്കാൻ യോഗത്തിൽ തീരുമാനമെടുത്തു. കാലങ്ങളായി മണ്ഡലം കീഴടക്കി വെച്ച മുസ്ലിം ലീഗ് എംപിമാരുടെ കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും പ്രചാരണ വിഷയമാക്കാനാണ് എൻ ഡിഎ യുടെ തീരുമാനം
ഉച്ചതിരിഞ്ഞ് തൃപ്പങ്ങോട് മണ്ഡലത്തിൽ ആയിരുന്നു സ്ഥാനാർത്ഥിയുടെ പ്രചാരണം . പുറത്തൂർ , മംഗലം തൃപ്പങ്ങോട് പഞ്ചായത്തുകളിൽ ആയിരുന്നു പ്രധാനമായും പര്യടനം.
പ്രമുഖ നോവലിസ്റ്റ് സി രാധാകൃഷ്ണനെ കണ്ടു സ്ഥാനാർത്ഥി അനുഗ്രഹം തേടി. പ്രശസ്ത ആയുർവേദചികിത്സകരുടെ കുടുംബമായ നമ്പില്ലത്തും സ്ഥാനാർത്ഥി സന്ദർശനം നടത്തി. ആയുർവേദ രംഗത്ത് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികളെയും, പ്രവർത്തനങ്ങളെയും കുറിച്ച് ആലത്തൂർ നമ്പിയുമായി ചർച്ച നടത്തി.
മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് സ്കൂളിലും സ്ഥാനാർഥി പ്രവർത്തകർക്കൊപ്പമെത്തി. തുടർന്ന് മണ്ഡലത്തിലെ പ്രമുഖ വോട്ടർമാരെയും സ്ഥാനാർത്ഥി സന്ദർശിച്ചു. എൻഎസ്എസ് തൃപ്പങ്ങോട് കരയോഗം സെക്രട്ടറി വാസൻ കെ നായരുമായും കൂടിക്കാഴ്ച നടത്തി.
മലപ്പുറം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള, പൊയിലിശ്ശേരി പരപ്പയിൽ ബഡ്സ് സ്കൂൾ, ഒട്ടും പുറത്ത് പകൽവീട് എന്നിവിടങ്ങളിലും സന്ദർശനം നടത്തിഒട്ടും പുറത്ത് പകൽവീട് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
ബിജെപി തൃപ്പങ്ങോട് മണ്ഡലം ജനറൽ സെക്രട്ടറി ചാണയിൽ ബാബുവിന്റെ വീട്ടിൽ നടന്ന കുടുംബ സംഗമത്തിലും സ്ഥാനാർഥി സംബന്ധിച്ചു. നിരവധി ബിജെപി മഹിളാമോർച്ച പ്രവർത്തകർ കുടുംബയോഗത്തിൽ പങ്കെടുത്തു.മണ്ഡലം പ്രസിഡൻറ്
അംബാട്ട് അജീഷ് ,മണ്ഡലം ജനറൽ സെക്രട്ടറി ബാബു ചാണയിൽ , ഭാസ്കരൻ വലിയവീട്ടിൽ, ഹരിദാസ് തിരൂർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.