Homeകേരളംനവരാത്രി പുണ്യം നുകര്‍ന്ന് ഭക്തര്‍; ഇന്ന് മഹാനവമി

നവരാത്രി പുണ്യം നുകര്‍ന്ന് ഭക്തര്‍; ഇന്ന് മഹാനവമി

നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ, ആയുധപൂജകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തക പൂജവെയ്പ്പ് നടന്നു. വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അക്ഷരമധുരം നുകരും.

ക്ഷേത്രങ്ങളില്‍ പൂജയെടുപ്പ്, വാഹനപൂജ തുടങ്ങിയവയ്ക്കു ശേഷം എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ തുടങ്ങും. ക്ഷേത്രങ്ങള്‍ക്കു പുറമേ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും. മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജാ പരിപാടികളാണ് നടക്കുന്നത്. ക്ഷേത്രങ്ങളിലെല്ലാം ഇന്നലെ മുതല്‍ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഹാദേവൻ്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗാദേവിയായി അവതരിച്ച പാര്‍വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ കൊന്ന ദിവസമാണ് മഹാനവമി.
മഹിഷാസുര വധത്തിന്മേലുള്ള വിജയാഘോഷമാണ് വിജയദശമിയായി ആഘോഷിക്കുന്നത്. ഒമ്ബത് രാത്രിയും പത്ത് പകലുമായി നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തില്‍ ആദിപരാശക്തിയുടെ ഒമ്ബത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുക. നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിക്കും.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -