കടുങ്ങാത്തുകുണ്ട്: ചൊവ്വാഴ്ച പുലർച്ചെ ഊട്ടിയിലേക്ക് പോയ വളവന്നൂർ അല്ലൂർ സ്വദേശികളായ
കുടുംബം സഞ്ചരിച്ച കാർ ഊട്ടിക്ക് സമീപം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. അല്ലൂർ സ്വദേശികളായ നീർക്കാട്ടിൽ സൈനുദ്ദീൻ (54), ഭാര്യ ഖദീജ (48), മക്കളായ ജുബൈരിയ (30), സക്കീനത്ത് സുനൈന (26), മു ഹമ്മദ് ഇസ്മയിൽ (19), മുഹമ്മദ് സുഹൈർ (13) എന്നിവർക്കും നാലു കുട്ടികൾക്കുമാണ് പരിക്കേറ്റത്. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ ഊട്ടി സർക്കാർ ആശുപത്രിയിലാണ്.
വൈകീട്ട് നാലേകാലോടെയാണ് അപകടം. ഗൂഡല്ലൂർ-ഊട്ടി റോഡിൽ നടുവട്ടത്ത് നിന്ന് നാലു കിലോമീറ്റർ അകലെ വെച്ച് ഇവരു ടെ കാർ നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. പൊന്തക്കാ ടുകൾ നിറഞ്ഞ താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. നാട്ടുകാർ കണ്ടതിനാലാണ് അപകടത്തിൽപെട്ടവ രെ പെട്ടെന്ന് പുറത്തെത്തിക്കാനായത്. ഇതുവഴി വന്ന നിലമ്പൂർ സ്വദേശികളായ ജിഷാദ്, ഷബീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിക്കേറ്റ യാത്ര ക്കാരെ ആശുപത്രികളിലേക്ക് മാറ്റിയത്. ഷാർജ യിൽ ജോലി ചെയ്യുന്ന സൈനുദ്ധീൻ പെരുന്നാൾ പ്രമാണിച്ച് നാട്ടിലെത്തിയതാണ്.