പുത്തനത്താണി: ദേശീയപാത 66 പുത്തനത്താണി ചുങ്കത്ത് സ്വകാര്യ ബസ് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുത്തനത്താണി, കോട്ടക്കൽ, വളാഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബുധാഴ്ച വൈകിട്ട് ആറോടെയാണ് കോഴിക്കോട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന പാരഡൈസ് എന്ന സ്വകാര്യ ബസാണ് മറിഞ്ഞ്. നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ ഉണ്ടായിരുന്ന മൺകൂനയിലും തുടർന്ന് ഡിവൈഡലും ഇടിച്ച് നിയന്ത്രണം വിട്ടാണ് ബസ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തിൽ ആക്സിൽ ഒടിഞ്ഞ് ബസ്സിന്റെ മുൻചക്രങ്ങൾ ഊരിതെറിക്കുകയും ചെയ്തു. ദേശീയപാത നിർമ്മാണ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവർ പുത്തനത്താണി: നിസാം , ശ്രുതിൻ, സജീവ്, ജയകുമാർ, മോഹനൻ, അശോകൻ.
കോട്ടയ്ക്കൽ: മുക്ഷിദ് ഹോൾ, മുഹമ്മദ് ഫർഷുദ്ദീൻ, അരുൺ, അമീർ, സൽവ, ആയിഷ , തങ്കരാജ്. വളാഞ്ചേരി: ജെൽന, ഫാത്തിമ, ആതിര. താനൂർ ഡിവൈ.എസ്.പി ഫയസ് ജോർജ്, കാടാമ്പുഴ എസ്.ഐ എം.എസ് ശ്രീനിവാസ് ട്രോമകെയർ വളണ്ടിയർമാർ നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം സ്തംഭിച്ചു. ദേശീയപാത നിർമ്മാണ കമ്പനിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.