കോട്ടക്കൽ: ദേശീയപാത 66 കോഴിച്ചിനയിൽ നിയന്ത്രണം വിട്ട കാർ തല കീഴായി മറിഞ്ഞു. റോഡിലെ വെള്ളക്കെട്ടിൽ നിന്നും തെന്നി മാറിയാണ് കാർ സുരക്ഷാ ഭിത്തിയിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.