Homeലേറ്റസ്റ്റ്ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു, ദേശീയപാത വി.കെ പടി അരീത്തോടാണ് അപകടം

ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു, ദേശീയപാത വി.കെ പടി അരീത്തോടാണ് അപകടം

പരപ്പനങ്ങാടി: ദേശീയപാത വി.കെ പടിക്ക് സമീപം അരീത്തോട് നിർത്തിയിട്ട ലോറിക്ക് പിറകിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു.  വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25),  താനൂർ സ്വദേശി സർജാസ് (24), വേങ്ങര സ്വദേശി ഫഹദ് (24), എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. വെള്ളിയാഴ്ച രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് മൗലിദ് പാരായണത്തിന് പോകുന്നതിനിടയായിരുന്നു.  ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -