നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയുടെ മൂന്നാം സർക്കാർ ഇന്ന് വൈകീട്ട് 7. 15 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.വിവിധ രാജ്യങ്ങളിലെ ഭരണകർത്താക്കൾ ഉൾപ്പെടെ എണ്ണായിരത്തോളം അതിഥികൾ ചടങ്ങിൽ സംബന്ധിക്കും