കൽപകഞ്ചേരി: പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നടപടിയിൽ പ്രതിഷേധിച്ച് തിരൂർ മണ്ഡലം യൂത്ത് ലീഗ് കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് എപി സബാഹ് അധ്യക്ഷത വഹിച്ചു. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് സ്റ്റേഷൻ മുന്നിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ റോഡിൽ ഇരുന്നും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. കുറുക്കോളി മൊയ്‌തീൻ എം.എൽ.എ, യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ അഡ്വ. വി.കെ ഫൈസൽ ബാബു, ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റ് പി. സൈദലവി മാസ്റ്റർ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കരീം കോട്ടയിൽ, ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ,
എം.പി മുഹമ്മദ് കോയ, സലാം ആതവനാട്, മൻസൂർ പുല്ലൂർ, കെ.കെ റിയാസ് എന്നിവർ സംസാരിച്ചു. പി.സി ഇസ്ഹാഖ് ,കുഞ്ഞാവ ആതവനാട്, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, പാറയിൽ അലി, എ.പി. ആസാദ്, മുസ്തഫ മുതുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.