പുറത്തൂർ: പുറത്തൂർ പഞ്ചായത്തിലെ തകർന്നടിഞ്ഞ പഞ്ചായത്ത് റോഡുകൾ ഗതാഗതയോഗ്യമാക്കുക, ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുക, അനർഹമായി ലൈഫ് മിഷൻ ഫണ്ട് കൈപ്പറ്റിയ പതിനെട്ടാം വാർഡ് മെമ്പർ രാജി വെക്കുക തുടങ്ങിയ ജനകീയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് പുറത്തൂർ പഞ്ചായത്ത് ഇടതുപക്ഷ ഭരണ സമിതിക്കെതിരെ പുറത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മികച്ച യുവപങ്കാളിത്തത്തോടെ സംഘടിപ്പിച്ച മാർച്ച് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐ.പി ജലീൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.വി റസാഖ് അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ മാസ്റ്റർ, എം.വി അലി മാസ്റ്റർ, പി.പി അബ്‌ദുല്ല, സി.പി ഷാനിബ്, എം.പി ഫൈസൽ, പി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് കുന്നത്ത് റഷീദ് ഫൈസി, ഇ.പി അലി അഷ്‌കർ, നൗഫൽ എടക്കനാട്, കെ.വി ഷഹീർ, നാസർ പൂതേരി, ഷൌക്കത്ത് പടിഞ്ഞാറേക്കര, എ.പി ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി. പി സാദിഖലി സ്വാഗതവും വി ഷബീബ് നന്ദിയും പറഞ്ഞു.