കൽപകഞ്ചേരി: മുസ്ലിംലീഗ് വളവന്നൂർ പഞ്ചായത്ത് ഒപ്പം യുവ സംഗമം പ്രീ മാരിറ്റൽ വർക് ഷോപ്പ് സംഘടിപ്പിച്ചു. വിവാഹവേദികളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ യുവാക്കൾ രംഗത്ത് വരണമെന്ന് സംഗമം ആവശ്യപ്പെട്ടു. പുത്തനത്താണി ചെലൂർ സെവൻസ് അറീന ടർഫ് കോൺഫറൻസ് ഹാളിൽ നടന്ന സംഗമം മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.സി നവാസ് അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് റാഫി, ബി. സുഹ്‌റ, ടി.പി സെലിയ, നസീബ അസീസ് എന്നിവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 70 യുവതി യുവാക്കൾ പങ്കെടുത്തു
എം. മുസ്തഫ ഹാജി, ടി.പി അബ്ദുൽ കരീം, ഇ. അബ്ദുൽ കരീം, നൗഷാദ് അടിയാട്ടിൽ, സി. അബ്ദുൾ നാസർ, പി.സി അഷ്റഫ്, പി. റഫ്സൽ, ജൗഹർ കുറുക്കോളി
എന്നിവർ നേതൃത്വം നൽകി.