വൈലത്തൂർ: വയനാടിൻ്റെ കണ്ണീരൊപ്പാൻ സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച സമ്പാദ്യ കുടുക്ക മുസ്ലിം ലീഗ് ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയാൻ മാതൃകയായി. യൂത്ത് ലീഗ് ഓട്ടുകരപ്പുറം യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫണ്ട് സമാഹരിക്കുന്നതിനായി നടത്തിയ ഹൗസ് ക്യാമ്പയിനിലാണ് തൻ്റെ രണ്ട് വർഷക്കാലമായി സൂക്ഷിക്കുന്ന കുടുക്ക കൈമാറിയത്. സൈക്കിൾ വാങ്ങാൻ പുതിയ കുടുക്ക വാങ്ങുമെന്നും ഇത് വയനാട്ടിലേക്ക് നൽകണമെന്നുമാണ് കവറോടി റിയാസ് സഫീന ദമ്പതികളുടെ മകനായ മുഹമ്മദ് റയാൻ പറഞ്ഞത്.
യൂത്ത് ലീഗ് ഭാരവാഹികളായ ജൗഹർ കുറുക്കൊളി, റഫ്സൽ പാറയിൽ, സുഹൈൽ പാറയിൽ, ഫയാസ് പാറമ്മൽ, ശമിൽ സമ്പാദ്യ കുടുക്ക ഏറ്റുവാങ്ങി