കൽപകഞ്ചേരി: ലോക യോഗ ദിനത്തോടനുബന്ധിച്ച് കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന കാമ്പ് നടത്തി. നേപ്പാളിൽ നടന്ന ലോക യോഗ മത്സരത്തിൽ വിജയിച്ച വൈഷ്ണവ് കാമ്പിന് നേതൃത്വം നൽകി. അധ്യാപകരായ ബി.ബി ഏലിയാസ്, തസ്നി ഹാദിയ, ഫൗസിയ, രൂപ, ഷംന, ഹാജറ എന്നിവർ നേതൃത്വം നൽകി.