കൽപകഞ്ചേരി: റോഡരികിൽ നിന്നും വീണു കിട്ടിയ 50000 രൂപ ഉടമസ്ഥന് തിരികെ നൽകി വിദ്യാർത്ഥികൾ മാതൃകയായി. കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ നിഹാൽ (പത്താം ക്ലാസ്), ഫറാഷ് (എട്ടാം ക്ലാസ്) എന്നീ വിദ്യാർത്ഥികളാണ് പൂന്തോട്ടപ്പടി കനറാ ബാങ്കിന് പരിസരത്തു നിന്ന് വീണുകിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകിയത്. വിദ്യാർഥികളുടെ സത്യസന്ധതയെ അഭിനന്ദിച്ച് സ്കൂൾ ഹെഡ്മാസ്റ്റർ എൻ. അബ്ദുൽ വഹാബ് ഇരുവരെയും ഉപഹാരം നൽകി അനുമോദിച്ചു.