Homeപ്രാദേശികംഫസലുറഹ്മാന് സ്നേഹവീടിന്റെ താക്കോൽ കൈമാറി

ഫസലുറഹ്മാന് സ്നേഹവീടിന്റെ താക്കോൽ കൈമാറി

കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സഹപാഠിക്ക് നിർമ്മിച്ചു നൽകിയ സ്നേഹവീടിന്റെ താക്കോൽദാനം പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. കുറുക സ്വദേശി ഭിന്നശേഷിക്കാരനായ ഫസലുറഹ്മാനാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മാനേജ്മെൻ്റ്, അധ്യാപകർ, പി.ടി.എ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ
5 മാസം കൊണ്ട് സ്നേഹവീട് നിർമ്മിച്ച് നൽകിയത്. കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി വഹീദ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ കോട്ടയിൽ അബ്ദുൽ ലത്തീഫ്, പി.കെ ബഷീർ, വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത്, പെരുമണ്ണക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീൻ, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി അഷ്റഫ്, പി.ടി.എ പ്രസിഡൻ്റ് സി.പി രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ ഷാജി ജോർജ്, എം.ടി മുജീബ് റഹ്മാൻ,  ഹെഡ്മാസ്റ്റർ എൻ അബ്ദുൽ വഹാബ് വാർഡ് മെമ്പർമാരായ  അഡ്വ: റാഷിദ്, ഹസീന,  ഭവന നിർമ്മാണ കമ്മിറ്റി ട്രഷറർ  നജീബ്, അബ്ദുറസാഖ്, മഖ്ബൂൽ എന്നിവർ സംസാരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -