കൽപകഞ്ചേരി: കല്ലിങ്ങൽ പറമ്പ് എം.എസ്.എം.ഹയർ സെക്കൻഡറി സ്കൂൾ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച് തുടർച്ചയായി നാലാം തവണയും സംസ്ഥാനത്ത് ഒന്നാം സ്ഥാനം നിലനിർത്തി. 712 കുട്ടികൾ പരീക്ഷ എഴുതിയതിൽ 648 കുട്ടികൾ വിജയിക്കുകയും 39 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കുട്ടികളെ നാലാം വർഷവും വിജയിപ്പിക്കാൻ സാധിച്ചതിലും മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചതിലുമുള്ള ആഹ്ലാദം കുട്ടികളും രക്ഷിതാക്കളും, അധ്യാപകരും പി.ടി.എയും മാനേജ്മെൻ്റും മധുരം നൽകി ആഘോഷിച്ചു.

പി.ടി.എ പ്രസിഡൻ്റ് സി.പി. രാധാകൃഷ്ണൻ, മാനേജർ കോട്ടയിൽ അബ്ദുൽ ലത്തിഫ്, പ്രിൻസിപ്പാൾ ഷാജി മാത്യു, ദേവരാജൻ, എറമു, ഫമിത എന്നിവർ നേതൃത്വം നൽകി.