കൽപകഞ്ചേരി: കൽപകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് മേലങ്ങാടി ക്രിസ്റ്റൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കുറുക്കോളി മൊയ്തീൻ
എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൗലോസ് കുട്ടമ്പുഴ ക്ലാസിന് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് എ.പി മുസ്തഫ, എസ്.എം.സി ചെയർമാൻ നാസർ മണ്ണിൽ എക്സിക്യൂട്ടീവ് അംഗം അബ്ദുൽ ഖാദർ കുന്നത്ത്, എച്ച്.എം സിനി, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.