കൽപകഞ്ചേരി: മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർ മെൻ്റ് (മൈൽസ്) ക്രസന്റ് സെന്ററുമായി സഹകരിച്ച് എൻ.എം.എം.എസ് (നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ്) പരീക്ഷാ പരിശീലനം മൈൽസിൽ ആരംഭിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ക്രസന്റ് കൗൺസിൽ കൺവീനർ അമീൻ മയ്യേരി അധ്യക്ഷത വഹിച്ചു. മൈൽസ് അഡ്മിനിസ്ട്രേറ്റർ അഡ്വ. അഷ്‌ക്കർ അലി കാരാതോട് മുഖ്യപ്രഭാഷണം നിർവഹിച്ചു, എൻ.എം.എം.എസ് പരീക്ഷയുടെ വിശദാംശങ്ങൾ പി.അബ്ദുസ്സലാം മാസ്റ്റർ അവതരിപ്പിച്ചു. ചടങ്ങിൽ, കഴിഞ്ഞ വർഷത്തെ പരിശീലന ബാച്ചിൽ പങ്കെടുത്ത് എൻ.എം.എം.എസിൽ വിജയിച്ച പത്ത് വിദ്യാർത്ഥികളെയും വിവിധ പരീക്ഷകളിൽ മികവ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. സനാഉറഹ്മാൻ, നിയാസ്, അബ്ദുൽമുനീർ എം.പി, ഷംസാദ്.കെ, സി.പി രാധാകൃഷ്ണൻ സുഹ്‌രിനൂർ എന്നിവർ സംസാരിച്ചു. ഏറെ വർഷങ്ങളായി നടത്തി കൊണ്ടിരിക്കുന്ന ഈ പരിശീലനത്തിലൂടെ നിരവധി വിദ്യാർത്ഥികളാണ് എൻ.എം.എം.എസ് നേടുന്നത്. മൂന്ന് മാസത്തെ എൻ.എം.എം.എസ് പരിശീലന പദ്ധതിയിലൂടെ കൂടുതൽ വിദ്യാർത്ഥികളെ സ്‌കോളർഷിപ്പിന് യോഗ്യമാക്കുകയും അവരുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴിയൊരുക്കുകയുമാണ് ലക്ഷ്യം വെക്കുന്നത്.