മൂടാൽ-കഞ്ഞിപ്പുര ബൈപ്പാസ് റോഡിന്റെ കാർത്തല ചുങ്കം മുതൽ അമ്പലപ്പറമ്പ് വരെയുള്ള മൂന്നാംഘട്ട പ്രവൃത്തിക്ക് കഴിഞ്ഞ ബജറ്റിൽ അനുവദിച്ച അഞ്ചുകോടി രൂപയുടെ ഫണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് ധനകാര്യമന്ത്രി കെ.എൻ. ബാല ഗോപാലിന് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നേ തൃത്വത്തിൽ ജനകീയകമ്മിറ്റി നിവേദനം നൽകി. ഒന്നാംഘട്ടത്തിൽ കഞ്ഞിപ്പുര മുതൽ അമ്പലപ്പറമ്പ് വരെ 2.5 കിലോമീറ്ററും രണ്ടാംഘട്ടത്തിൽ മൂടാൽ മുതൽ ചുങ്കം വരെ 1.71 കിലോമീറ്റർ ദൂരവും ടാറിങ് പൂർത്തീകരിച്ചു. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7. കി.മീ ഭാഗത്ത് ടാറിങ് നടത്താനുണ്ട്. ഈ ഭാഗത്തുകൂടി ടാറിങ് നട ത്തിയാൽ മാത്രമേ ഒരുപതിറ്റാ ണ്ടായി നടന്നുവരുന്ന മൂടാൽ -കഞ്ഞിപ്പുര ബൈപ്പാസ് റോഡ് പുനർനിർമാണം പൂർത്തിയാകു കയുള്ളൂ.