തിരൂർ: തിരൂരും സമീപപ്രദേശങ്ങളിലും പഴകിയ മത്സ്യം വിറ്റഴിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ, തവനൂർ സർക്കിളുകളിൽ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബോറട്ടറിയുടെ സഹായത്തോടെ ഭക്ഷ്യസുരക്ഷ വിഭാഗം വ്യാപക പരിശോധന ആരംഭിച്ചു. ഭക്ഷ്യ സുരക്ഷ ഓഫിസർ എം.എൻ. ഷംസിയയുടെ നേതൃത്വലാണ് പരിശോധന. തിരൂരിലെ കെ.ജി പടിയിൽനിന്നും ഏഴൂരിൽ നിന്നുമായി 25 കിലോ ഗ്രാം പഴകിയ റിബൺ മത്സ്യം പിടികൂടി നശിപ്പിച്ചു. പലയിടത്തുനിന്നും വിദഗ്ധ പരിശോധനക്കായി സംഘം സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥ എം.എൻ. ഷംസിയ പറഞ്ഞു.