പി.വി. അൻവറിന്‍റെ കുടുംബസ്വത്തല്ല എം.എല്‍.എ സ്ഥാനമെന്ന് മുതിർന്ന സി.പി.എം നേതാവ് ടി.കെ ഹംസ. സാമാന്യ മര്യാദയുണ്ടെങ്കില്‍ അൻവർ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അൻവറിനെ കൊണ്ട് പാർട്ടിക്ക് ഒരു നേട്ടവും കിട്ടിയിട്ടില്ല, എന്നാല്‍, അൻവറിന് നേട്ടമുണ്ടായി. അൻവർ കാണിച്ചത് നന്ദിക്കേടും വിവരക്കേടുമാണ്. അൻവറിനെ കാണുമ്ബോള്‍ വിറച്ചു തീരുന്ന പാർട്ടിയോ മുഖ്യമന്ത്രിയോ അല്ല ഇത്. ഭരണപക്ഷത്തെ 98 എം.എല്‍.എമാർക്ക് പരാതിയില്ല.
സ്വർണക്കള്ളക്കടത്തില്‍ അൻവറിന് എന്താണ് കാര്യം? സ്വർണം നഷ്ടപ്പെട്ട വിരോധം തീർക്കുകയാണ്. ഇയാള്‍ സമാന്തര പൊലീസാണോ? കരിപ്പൂരില്‍ ഡി.ജി.പി എങ്ങനെയാണ് സ്വർണം പിടിക്കുക. കാരിയർമാരും അൻവറും തമ്മിലുള്ള ബന്ധം അന്വേഷിക്കണം.
റിയല്‍ എസ്റ്റേറ്റ് കള്ളക്കടത്തിന് പി. ശശി കൂട്ടുനിന്നില്ല. അതാണ് വിരോധകാരണം. അൻവറിനെ എം.എല്‍.എ ആക്കിയതാണ് പാർട്ടി ചെയ്ത തെറ്റ്. ഞാനും കോണ്‍ഗ്രസില്‍നിന്ന് വന്നതാണെന്നും ടി.കെ ഹംസ മാധ്യമങ്ങളോട് പറഞ്ഞു.