പുത്തനത്താണി: മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി എം.ജി.എം പുത്തനത്താണി മണ്ഡലം കമ്മിറ്റി സൗഹൃദ ചായ വിതരണം ചെയ്തു. പുത്തനത്താണി ബസ്സ്റ്റാൻ്റിന് സമീപമൊരുക്കിയ സൗഹൃദ ചായ പവലിയൻ കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വഹീദ ഉദ്ഘാടനം ചെയ്തു. സുഹ്‌റ ആലുക്കൽ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി സുഹൈൽ സാബിർ മാനവികതാ സന്ദേശ പ്രഭാഷണം നടത്തി. എം.ജി.എം ജില്ലാ സെക്രട്ടറി കെ.ടി. ജസീറ, വാർഡ് മെമ്പർ കെ. പി ബാഷാബീഗം, നസീമ പൂവൻചിന പി.സമീറ ജുമാന എന്നിവർ സംസാരിച്ചു. അമീന മയ്യേരി, മൂർക്കത്ത് ഹസീന, വി. പി സൽമത്ത്, സി. ഖദീജ, പി. ഫാത്തിമ അൻസാരി ടി.പി. നഫീസ, ഇ. ഒ. റന്ന, ഷരീഫ കഞ്ഞിപ്പുര എന്നിവർ നേതൃത്വം നൽകി