കൽപകഞ്ചേരി: മെന്റലിസം വേൾഡ് റെക്കോർഡ് അച്ചീവ്മെന്റ് അവാർഡും, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡസിന്റെ മെഡൽ & സർട്ടിഫിക്കറ്റും കരസ്ഥമാക്കി പുത്തനത്താണി സ്വദേശി കുഞ്ഞു മലബാർ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്തു വെച്ചായിരുന്നു നൂറോളം മെന്റലിസ്റ്റുകൾ പങ്കെടുത്ത മെന്റലിസം വേൾഡ് റെക്കോർഡ് അറ്റംപ്റ്റ് നടന്നത്.
ഒക്ടോബർ 20 ന് കോഴിക്കോട് കാപ്പാട് ശാദി മഹലിൽ നടന്ന ചടങ്ങിൽ പ്രശസ്ത മെന്റലിസ്റ്റ് നിപിൻ റാവത്തിൽ നിന്നും വേൾഡ് റെക്കോർഡ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി. ചെറുപ്രായം തൊട്ടേകലാ കായിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന കുഞ്ഞു മലബാർ അറിയപ്പെടുന്ന ഫിറ്റ്നസ് ട്രൈനറും കളരി പയറ്റ്, കരാട്ടെ കുങ്ഫു തുടങ്ങിയ ആയോധന കലകളിൽ മികച്ച അഭ്യാസിയും കൂടിയാണ്. കൂടാതെ അഭിനയം, അവതരണം, ആലാപനം, പ്രഭാഷണം തുടങ്ങി സിനിമ സീരിയൽ നാടകമേഖല കളിൽ തിളങ്ങിയ കുഞ്ഞു മലബാർ ഇന്ന് സോഷ്യൽ മീഡിയ രംഗത്തെ പ്രമുഖ താരമാണ്. വ്യത്യസ്ഥ വിഷയങ്ങളെ കുറിച്ചുള്ള പഠനം ഹോബിയാക്കിയ കുഞ്ഞു മലബാർ കഴിഞ്ഞ പത്തു വർഷത്തിനിടെ തന്റെ പേരിനോടൊപ്പം ചേർത്ത് വെച്ചത് ഇന്റർനാഷണൽ സ്പോർട്സ് @സയൻസ് അസോസിയേഷൻ (issa. USA) doctor of yoga massage therophy(kolkkattha university DYMT) personal fitness training course (Mumbai university CCPFT)sports physic (thamilnad sports university )കൂടാതെ ജേർണലിസം, മെന്റലിസം, ഹിപ്നോട്ടീസം. മർമ്മ തെറാപ്പി, പഞ്ചക ർമ്മ. യോഗ. പിലാറ്റസ്, നേച്ചറോ പതി, സ്പോർട്സ് മെഡിസിൻ, എമർജൻസി മെഡിസിൻ, ആൾ ട്ട്ര നേ റ്റീവ് മെഡിസിൻ,ഹി ജാ മ, അ ക്യു പങ്ച്ചർ,അടക്കം 27ഡിപ്ലോമ കൾ. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന ഡിപ്ലോമകൾ കൂടി പൂർത്തിയാക്കുന്നതോടെ മറ്റൊരു റെക്കോർഡ് നേട്ടം കൂടി കൈവരിക്കാനാവും. ആരോഗ്യ സംരക്ഷണരംഗത്തെ മൂന്നര പതിറ്റാണ്ട് കാലം പൂർത്തീകരിച്ച മലബാർ ജിം ഫിറ്റ്നസ് വില്ലേജിന്റ ഫൗണ്ടറും ചീഫ് ട്രെയിനറുമായ കുഞ്ഞു മലബാർ സെൻട്രൽ ഗവണ്മെന്റിനു കീഴിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കൌൺസിൽ ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ടീമിൽ കേരള നോർത്ത് ഡിവിഷൻ മേധാവിയാണ് കൂടാതെ Ibbf നാഷണൽ ജെഡ്ജ്, ലൈഫ് മെമ്പർ ആൾ ഇന്ത്യ മീഡിയ അസോസിയേഷൻ (ഉത്തർപ്രദേശ് ) മലപ്പുറം ഡിസ്ട്രിക്ട് സ്പോർട്സ് കൌൺസിൽ മെമ്പർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു. ഇന്റർനാഷണൽ ഫുനാ കോഷി ഷോട്ടോക്കാൻ കരാട്ടെ (jappan & USA)ഡയറക്ടർ ബോർഡ് എക്സിക്യൂട്ടീവ് അംഗം കൂടിയായ കുഞ്ഞു മലബാർ ഭാരത് സേവാ പുരസ്‌ക്കാർ ജേതാവ് കൂടിയാണ്