തിരൂർ: മയക്കുമരുന്ന് കടത്ത്, അടിപിടി കേസുകളിലെ പ്രതിയായ തിരൂർ ബി.പി. അങ്ങാടി സ്വദേശി പൂക്കയിൽ വീട്ടിൽ ഷെബിൻ (25)നെ കാപ്പ നിയമം ചുമത്തി നാടുകടത്തി. വയനാട് , മലപ്പുറം ജില്ലകളിൽ എം.ഡി.എം.എ വിൽപനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളിൽ ഷെബിൻ ഉൾപ്പെട്ടിട്ടുണ്ട്. അവസാനമായി എം.ഡി.എം.എയുമായി തിരൂർ പോലീസ് പിടിയിലായ ഷെബിൻ രണ്ട് മാസം മുമ്പാണ് ജയിലിൽ നിന്നും ഇറങ്ങുന്നത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ്. ശശിധരന്റെ നിർദേശ പ്രകാരം തൃശൂർ റേഞ്ച് ഡെപ്പ്യൂട്ടി ഇൻസ്റ്റ്പെക്ടർ ജനറൽ എസ്. അജിതാ ബീഗമാണ് ഉത്തരവിറക്കിയത്. ആറ് മാസ കാലത്തേക്കാണ് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഈ കാലയളവിൽ വിലക്ക് ലംഘിച്ച് ജില്ലയിലേക്ക് പ്രവേശിച്ചാൽ അറസ്റ്റ് നടപടികൾ സ്വീകരിക്കുന്നതും, മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതായ കുറ്റവുമാണ്.