കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ടിൽ എം.ഡി.എം.എ വിൽപ്പന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. പുത്തനത്താണി ചെലൂർ സ്വദേശി മുതുവാട്ടിൽ റിൻഷാദ് (23) നെയാണ് കൽപകഞ്ചേരി പോലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 10 മില്ലിഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടി. കൽപകഞ്ചേരി സി.ഐ കെ. സലീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ എം.എസ് ശ്രീനിവാസൻ, എസ്.സി.പി.ഒ സുജിത്ത്, സി.പി.ഒ അമൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.