കൽപകഞ്ചേരി: കൽപകഞ്ചേരി കാവപ്പുര വെസ്റ്റിൽ പുതുതായി നിർമ്മിച്ച മസ്ജിദുൽ ഇസ്‌ലാഹീ കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡന്റ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സമാധാനവും ശാന്തിയും സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാണ് പള്ളികളും ആരാധനാലയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
ടി. ഇബ്രാഹിം അൻസാരി അദ്ധ്യക്ഷത വഹിച്ചു. എ.പി. സബാഹ്, അടിയാട്ടിൽ ബഷീർ, തെയ്യമ്പാട്ടിൽ ഷറഫുദ്ധീൻ, എം.ടി മനാഫ് മാസ്റ്റർ, അഡ്വ പി.എം മുഹമ്മദ് റാഷിദ്, ഡോ. മുഹമ്മദ് റാഫി, സി.പി സമീർ, പി.എം അഷ്റഫ് തങ്ങൾ എന്നിവർ സംസാരിച്ചു