കൽപകഞ്ചേരി: അധ്യാപകനും സാഹിത്യകാരനുമായ മനോജ് കുമാർ കന്മനത്തിൻ്റെ രണ്ടാമത് കഥാസമാഹാരമായ “മഴ നനഞ്ഞ കവിഥകൾ ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം ജനുവരി 2 വ്യാഴാഴ്ച 4 മണിക്ക് കൽപകഞ്ചേരി ഗവ. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
സമസ്യ പബ്ലിക്കേഷൻ പുറത്തിറക്കുന്ന
കഥാസമാഹാരം യുവകവി ശ്രീജിത്ത് അരിയല്ലൂർ ഡെപ്യൂട്ടി ഡയറക്റ്റർ (കരിക്കുലം) DVHSE ഉബൈദുള്ളക്ക് കൈമാറി പ്രകാശനം ചെയ്യും. മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ സി. സാന്ദീപനി പുസ്തകം പരിചയപ്പെടുത്തും.
‘നിറങ്ങൾ കഥ പറയുമ്പോൾ ‘ എന്ന കുഞ്ഞു കഥകളുടെ ആദ്യ സമാഹാരം 2020 ൽ പുറത്തിറങ്ങിയിരുന്നു.