Homeമലപ്പുറം17കാരിയെ പലതവണ പീഡിപ്പിച്ചു, 42 കാരന് 33 വര്‍ഷം തടവും 60,000 രൂപ പിഴയും

17കാരിയെ പലതവണ പീഡിപ്പിച്ചു, 42 കാരന് 33 വര്‍ഷം തടവും 60,000 രൂപ പിഴയും

മലപ്പുറം: 17വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ 42 കാരന് 33 വര്‍ഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഓട്ടോ ഡ്രൈവറായ കൊണ്ടോട്ടി കോടങ്ങാട് ചിറയില്‍ കുറ്റിയോളത്തില്‍ കുന്നുമ്മല്‍ സമീറിനെയാണ് (42) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. പ്രതി പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് ഓരോ വകുപ്പിലും അനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും കുട്ടിക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. അതിജീവിതയെ നിരന്തരം ഫോണിലൂടെയും നേരിട്ടും പിന്തുടര്‍ന്നും അശ്ലീല വീഡിയോകള്‍ അയച്ച്‌ നല്‍കിയും മറ്റും വശീകരിച്ച്‌ 2023 ആഗസ്റ്റ് മാസം മുതല്‍ ഒക്ടോബര്‍ 24 വരെയുള്ള പല ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്. കൊണ്ടോട്ടി പൊലിസ് ഇന്‍സ്പെക്ടര്‍ കെ.എന്‍ മനോജ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചതും.
സിവില്‍ പൊലീസ് ഓഫിസര്‍ പി.ഹരിലാല്‍ കേസന്വേഷണത്തില്‍ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍ മനോജ് 28 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു. 39 രേഖകളും ഹാജരാക്കി. പ്രോസിക്യുഷന്‍ ലൈസണ്‍ വിങ്ങിലെ എ.എ സ്.ഐ ആയിഷ കിണറ്റിങ്ങല്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -