Homeദേശീയംമംഗലം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

മംഗലം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

മംഗലം: മംഗലം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ സംഘടിപ്പിച്ചു.   പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പാത്തുമ്മക്കുട്ടി അദ്ധ്യക്ഷം വഹിച്ചു. കൃഷി, ആരോഗ്യം, കുടുംബശ്രീ വഴിയുള്ളവനിത ശാക്തീകരണം, തീരദേശ ടൂറിസം, ഭിന്നശേഷി ശാക്തീകരണം തുടങ്ങിയവയ്ക് മുൻഗണന നൽകി തൊഴില്യാപ്പ് പദ്ധതിയടക്കം 10 കോടി രൂപയുടെ കരട് വാർഷിക പദ്ധതി വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം ചേന്നര അവതരിപ്പിച്ചു. ഇതിൽ സംയുക്ത പ്രോജക്ടുകളായ പെരുന്തിരുത്തി തൂക് പാലം റിപ്പയർ, ബഡ്സ് സ്കൂൾ നിർമ്മാണം,മംഗലം ബൈപ്പാസ് റോഡ്, പെരുന്തിരുത്തി തെക്കെ കടവ്, കാരാറ്റ് കടവ് വി.സി.ബി.കളുടെ നിർമ്മാണം എന്നിവയ്ക്ക് 10 ലക്ഷം രൂപ വീതം നീക്കിവച്ചതും ഉൾപ്പെടും.
ചടങ്ങിന് സെക്രട്ടറി ബീരാൻ കുട്ടി അരീക്കാട്ടിൽ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ സി.എം. റംല, കെ.ടി. റാഫി, നിഷ രാജീവ്, അസി: സെക്രട്ടറി എസ്. അനീഷ്, സി.എം. ടി. സീതി, വി. അഷ്ക്കർ അലി എന്നിവർ പ്രസംഗിച്ചു .തുടർന്നു നടന്ന ഗ്രൂപ്പ് ചർച്ചക്ക് മെമ്പർ മാർ നേതൃത്വം നൽകി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -