മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽനിന്ന് മൃതദേഹം മാറി നൽകി. ശനിയാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. മങ്കട സ്വദേശിയായ വള്ളിത്തൊടി നാരായണന്റെ (79) ബന്ധുക്കൾക്ക് നേപ്പാൾ സ്വദേശി ദുർഗ പ്രസാദ് പാണ്ഡെയുടെ (51) മൃതദേഹമാണ് നൽകിയത്. ശനിയാഴ്ച ഉച്ചയോടെ ബന്ധുക്കൾ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തുംമുമ്പാണ് മാറിയതായി വിവരം ലഭിച്ചത്. ഇതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു.