തിരൂർ: യൂത്ത് ലീഗ് റെയിൽ സമരം സംഘടിപ്പിച്ചു. പുതിയ തീവണ്ടികൾ അനുവദിക്കുക, ദീർഘ ദൂര ലൈനുകളിൽ സ്ലീപ്പർ, സെക്കന്റ് ക്ലാസ്സ് കോച്ചുകൾ വർധിപ്പിക്കുക, മെമു ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കുക, വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് അവസാനിപ്പിക്കുക, ടിക്കറ്റ് കൊള്ളക്ക് പരിഹാരം കാണുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മുസ്ലിം യൂത്ത് ലീഗ് റെയിൽ സമരം നടത്തിയത്. തിരൂർ റയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് നടന്ന സമരം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീൻ എംഎൽഎ, ശരീഫ് കുറ്റൂർ, മുസ്തഫ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു