കോട്ടക്കൽ: കോഡൂരില്‍ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരണപ്പെട്ടതിനെ തുടർന്ന് ഒതുക്കുങ്ങലിൽ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ബസ് തടഞ്ഞു പ്രതിഷേധിച്ചു.
മാണൂർ സ്വദേശി അബ്ദുള്‍ ലത്തീഫിനാണ് വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയതാണ് ബസ് ജീവനക്കാർ മർദ്ദിച്ചത്. മഞ്ചേരിയില്‍ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ജീവനക്കാർ ആണ് മർദിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.