അബുദാബിയില്‍നിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസില്‍ സുഹൈബ്, കൂരിമണ്ണില്‍ പുളിക്കാമത്ത് സഫീർ എന്നിവരെയാണ് കാണാതായത്
മാർച്ച് 27നാണ് ഇരുവരും സന്ദർശക വിസയില്‍ അബുദാബിയില്‍ എത്തുന്നത്. ഗിഫ്റ്റ് കിങ് ബില്‍ഡിങ്ങില്‍ താമസിക്കുന്നതിനിടെ ഓണ്‍ലൈൻ അഭിമുഖത്തിലൂടെ തായ്‌ലാന്‍റില്‍ ജോലി ലഭിച്ചു. ഈ മാസം 21ന് കമ്ബനി നല്‍കിയ തൊഴില്‍ വിസയില്‍ തായ്‌ലൻഡിലെത്തി. അവിടെനിന്നുള്ള ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു. തുടർന്ന് ഏജന്റ്റിനൊപ്പം ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചു. 22ന് രാത്രിയാണ് അവസാനമായി ഇരുവരും ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടുന്നത്.