Homeമലപ്പുറംലഹരിവിറ്റ് നേടിയ സമ്പാദ്യം; സിറാജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പൊലീസ്

ലഹരിവിറ്റ് നേടിയ സമ്പാദ്യം; സിറാജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി പൊലീസ്

മലപ്പുറം: ലഹരിക്കേസില്‍ അറസ്റ്റിലായ പ്രതിയുടെ സ്വത്തുക്കള്‍ പൊലീസ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പില്‍ സിറാജിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചിട്ടുണ്ട്.

പ്രതിയുടെ പേരിലുള്ള നാലര സെന്റ് വസ്തുവും ബൈക്കുമാണ് കണ്ടുകെട്ടിയത്. ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. പ്രതിയുടെ അക്കൗണ്ടിലെ 15,000 രൂപയും അമ്മയുടെ അക്കൗണ്ടിലെ 33, 935 രൂപയും ഉള്‍പ്പെടുന്ന ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.

ഫെബ്രുവരി 16-നാണ് 778 ഗ്രാം എംഡിഎംഎയുമായി സിറാജിനെ പൊലീസ് പിടികൂടിയത്. ടൗണ്‍ പൊലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ഡ്രസ് മെറ്റീരിയുകള്‍ കൊണ്ടുവന്ന് വിവിധ കടകളില്‍ വില്‍ക്കുന്നതിന്‍റെ മറവിലാണ് സിറാജ് എംഡിഎംഎ കേരളത്തിലേക്ക് കടത്തിയിരുന്നത്. മൊത്തമായും ചില്ലറയായും യുവാക്കള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഇതിനിടെ പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച്‌ കണ്ടെത്തി. 2020-ല്‍ ഹിമാചല്‍ പ്രദേശിലെ ബോന്തർ പൊലീസ് സ്റ്റേഷനില്‍ ലഹരിക്കേസില്‍ സിറാജിനെ അറസ്റ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -