പൊന്നാനി: പൊന്നാനിയില്‍ നിന്നും മൂന്ന് ആണ്‍കുട്ടികളെ കാണാതായതായി പരാതി. മൂന്ന് പേർക്കും 15 വയസ്സാണ് പ്രായം. ഞായറാഴ്ച്ച മുതല്‍ കാണാതായത് ഷാനിഫ്, റംനാസ്, കുഞ്ഞുമോൻ എന്നിവരെയാണ്. ഇവർ ബെംഗളുരുവിലേക്ക് പോയിരിക്കാമെന്നാണ് വീട്ടുകാർ പറയുന്നത്.
കുട്ടികള്‍ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്.