മലപ്പുറം: മലപ്പുറം പോലീസ് സ്റ്റേഷനില്‍ അനധികൃത മണല്‍ കടത്തിന് ബന്തവസ്സിലെടുത്ത് സൂക്ഷിച്ചിരുന്ന ആറോളം ലോറികളില്‍ നിന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ. അജ്മല്‍ കോട്ടക്കല്‍, ഹൈദ്രു, ഫൈസല്‍ എന്നിവരാണ് മലപ്പുറം പൊലീസിൻ്റെ പിടിയിലായത്.
മലപ്പുറം കേന്ദ്രിയ വിദ്യാലയ ബൈപാസ് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ബാറ്ററി മോഷണം നടത്തി കടത്തിക്കൊണ്ട് പോകുമ്പോഴാണ് പിടിയിലായത്.