മമ്പാട് സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് വയസുകാരനും, കുട്ടിയുടെ ചെറിയമ്മയ്ക്കും ദാരുണാന്ത്യം. ശ്രീലക്ഷ്മി (36) ധ്യാന്‍ദേവ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ശ്രീലക്ഷ്മിയുടെ രണ്ടുമക്കളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30ഓടേ മമ്ബാട് കാരച്ചാല്‍ എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. ഇറക്കത്തില്‍ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് ഇടയാക്കിയത്. സ്‌കൂട്ടറില്‍ ശ്രീലക്ഷ്മിയും ഭര്‍ത്താവും മൂന്ന് കുട്ടികളുമാണ് ഉണ്ടായിരുന്നത്. നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ കുടിവെള്ളത്തിനായി ഇട്ടിരുന്ന പൈപ്പില്‍ തട്ടി റബര്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. തുടർന്ന് റബര്‍ മരത്തില്‍ ഇടിച്ചാണ് വാഹനം നിന്നത്.