Homeമലപ്പുറംകോട്ടയ്ക്കലില്‍ കുഴല്‍പ്പണവേട്ട; മൂന്നിടങ്ങളില്‍നിന്നായി പിടിച്ചെടുത്തത് 28,73,700 രൂപ

കോട്ടയ്ക്കലില്‍ കുഴല്‍പ്പണവേട്ട; മൂന്നിടങ്ങളില്‍നിന്നായി പിടിച്ചെടുത്തത് 28,73,700 രൂപ

കോട്ടയ്ക്കൽ: കോട്ടയ്ക്കലിൽ മൂന്നിടങ്ങളിൽനിന്നായി രേഖകളില്ലാത്ത 28,73,700 രൂപ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് താനൂർ വെള്ളച്ചാൽ പേങ്ങാട്ട് ഷഫീഖ്(30), വലിയപറമ്പ് പുത്തൂർ ചാലിലകത്ത് നൗഷാദ് (42) എന്നിവരെ അറസ്റ്റുചെയ്തു.വെള്ളിയാഴ്ച രാവിലെ കോട്ടയ്ക്കൽ വലിയപറമ്പിൽ വെച്ച് ഓട്ടോറിക്ഷയിൽ നിന്നാണ് ഷഫീഖിനെ 19,52,700 രൂപയുമായി പിടികൂടിയത്. പിന്നീട് പിറകെ വന്ന സ്കൂട്ടർ യാത്രക്കാരനായ നൗഷാദിന്റെ പക്കൽനിന്നു 6,56 800 രൂപ പിടിച്ചു. ഇയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2,64,200 രൂപയും പിടിച്ചെടുത്തു.

പണം കോടതിയിൽ സമർപ്പിച്ചതായും വിവരങ്ങൾ എൻഫോഴ്സ്മെന്റ് വിഭാഗത്തിനു കൈമാറിയതായും കോട്ടയ്ക്കൽ സി.ഐ. വിനോദ് വലിയാട്ടൂർ പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -