മലപ്പുറം: വിവാഹത്തിന് തൊട്ടുമുമ്പ് നവ വരൻ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം. ഇന്നലെയാണ് വിവാഹ ചടങ്ങുകള്‍ക്ക് തൊട്ടുമുമ്ബ് മലപ്പുറം കരിപ്പൂരില്‍ കമ്മിണിപ്പറമ്ബ് സ്വദേശി ജിബിൻ ആത്മഹത്യ ചെയ്തത്.രാവിലെ വീട്ടിലെ ശുചി മുറിയിലാണ് കൈ ഞെരമ്ബ് മുറിച്ച് മരിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്. ജിബിൻറെ ഫോണിലെ കോളുകള്‍ അടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.
ഇന്നലെ രാവിലെ 9.45നും 10.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു ജിബിനും കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിനിയും തമ്മിലും വിവാഹം നിശ്ചയിച്ചിരുന്നത്. രാവിലെ കല്യാണത്തിന് ഒരുങ്ങാൻ തയ്യാറെടുത്ത ജിബിൻ ശുചിമുറിയില്‍ നിന്ന് ഏറെ നേരമായിട്ടും പുറത്ത് വന്നില്ല. തുടർന്ന് വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് ജിബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈ ഞരമ്ബ് മുറിച്ചായിരുന്നു ആത്മഹത്യ. കഴുത്തില്‍ കയറിട്ടു കുരുക്കിയിട്ടുമുണ്ടായിരുന്നു.
വിദേശത്തായിരുന്ന ജിബിൻ ഒരാഴ്ച മുൻപാണ് വിവാഹത്തിനായി നാട്ടില്‍ വന്നത്. ജിബിന്റെ പെരുമാറ്റത്തില്‍ യാതൊരു അസ്വഭാവികതയും വീട്ടുകാർക്കോ ബന്ധുക്കള്‍ക്കോ കൂട്ടുകാർക്കോ തോന്നിയില്ല. വിവാഹ ദിവസം രാവിലെയും ജിബിൻ സന്തോഷവാനായിരുന്നു. ആത്മഹത്യയുടെ കാരണം എന്തെന്ന് അടുത്ത സുഹൃത്തുക്കള്‍ക്കടക്കം ആർക്കും അറിയില്ല. വീട്ടുകാർക്കു പുറമേ ബന്ധക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേർ വീട്ടിലുണ്ടായിരുന്ന സമയത്താണ് ജിബിൻ ജീവനൊടുക്കിയത്.
സംഭവത്തില്‍ കരിപ്പൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ജിബിൻറെ ഫോണിലെ കോളുകള്‍ അടക്കം പരിശോധിച്ചുവരികയാണ്.