മലപ്പുറം ചേലേമ്പ്രയിൽ കാണാതായ 11 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.
പള്ളിപ്പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതലാണ് ചേലേമ്പ്ര സ്വദേശി പാറയിൽ ഫൈസലിന്റെ മകൻ എ.വി മുഹമ്മദ് ഫാദിലിനെ കാണാതായത്. ഇതേ തുടര്‍ന്ന് ഫയര്‍ഫോഴ്സ്, നാട്ടുകാര്‍, ടിഡിആര്‍എഫ് എന്നിവര്‍ സമീപത്തെ ജലാശയങ്ങളില്‍ തെരെച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പുള്ളിപുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.