മദ്രസ വിദ്യാർത്ഥിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പിലെ മദ്രസാ അധ്യാപകനായ താനൂർ ചാപ്പപടിയിലെ ഉമൈർ അഷ്റഫ് (26) ആണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിദ്യാർത്ഥിയെ ഇയാൾ ക്രൂരമായി പൊള്ളലേൽപ്പിച്ചത്. ചൂരൽ ഉപയോഗിച്ച് അടിക്കുകയും ചെയ്‌തിരുന്നു. പഠന കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. സംഭവത്തിന് ശേഷം ഉമൈർ കർണാടക തമിഴ്നാ ട്സംസ്ഥാനങ്ങളിൽ ഒളിവിൽ ആയിരുന്നു. തുടർന്ന് കോയമ്പത്തൂരിൽ നിന്ന് നാട്ടിൽ വരുന്നുണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്