കൽപകഞ്ചേരി: എം.എ. മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് വാർഷി കാഘോഷം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സൈനബ ചേനാത്ത് ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ അസിസ്റ്റൻ്റ് ജനറൽ മാനേജർ ലത്തീഫ് കാസിം അധ്യക്ഷത വഹിച്ചു. കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡോl. കെ.പി. വഹീദ, ആസ്റ്റർ മിംസ് ചാരിറ്റബ്ൾ ട്രസ്റ്റ് മാനേജർ മുഹമ്മദ് ഹസീം, സി.പി രാധാകൃഷ്ണൻ, കെ. ഷമീം , പി.ടി.എ പ്രസിഡൻ്റ് എൻ. അബ്ദു സ്സലാം, എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക യു. ശാലീന സ്വാഗതവും എൻ. കെ. മുഹമ്മദ് ആഷിഖ് നന്ദിയും പറഞ്ഞു. ലത്തീഫ് കാസിം, എച്ച്. അബ്ദുൽ വാഹിദ് എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.