പി.സി. അബ്ദുറഹ്മാനെ പോളിസി ഉത്സവമേളയിൽ സൂപ്പർ സ്റ്റാർ ആയി ആദരിച്ചു.
തിരൂർ: എൽ.ഐ.സി പ്രവർത്തനത്തിൽ അറുപത് വർഷം പിന്നിട്ട പി.സി. അബ്ദുറഹ്മാനെ 2023 – ലെ പോളിസി ഉത്സവമേളയിൽ എൽ.ഐ.സി. സൂപ്പർ സ്റ്റാർ ആയി ആദരിച്ചു. എൽ.ഐ.സി തിരൂർ ബ്രാഞ്ച് മേനേജർ പ്രമോദ്, അസിസ്റ്റന്റ് മാനേജർ കൃഷ്ണ പ്രിയ എന്നിവർ ചേർന്ന് ആദരിച്ചു. കഴിഞ്ഞ അറുപത് വർഷ കാലയളവിൽ നിരവധി അവാർഡുകളും ആദരാവും നേടിയ വ്യക്തിയാണ് പി സി അബ്ദുറഹിമാൻ.